ഉത്തരാഖണ്ഡിലെ 57 ബിജെപി എംഎൽഎമാർ തലസ്ഥാനമായ ഡെറാഡൂണിലെ പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി അടുത്ത ബന്ധമുള്ള ധാമിയുടെ പേര് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ കുമയോൺ മേഖലയിലെ ഖതിമ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടു തവണ ധാമി എംഎല്‍എ ആയിട്ടുണ്ട്.